മുക്കം:-കാരശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പെരിലക്കാട് കോളനിയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധന കുടുംബത്തിന് വാർഡ് കോൺഗ്രസ് കമ്മിറ്റി പുതിയ 32 ഇഞ്ച് എൽ.ഇ.ഡി ടി.വി നൽകി.
വാർഡിലെ മുതിർന്ന കോൺഗ്രസ് അംഗം കരിമ്പാലക്കുന്നത്ത് മജീദ് ഹാജിയും, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി .എൻ ജംനസും ചേർന്നാണ് വിദ്യാർഥികൾക്ക് എൽ.ഇ.ഡി കളർ ടി.വി സമ്മാനിച്ചത്.
ചടങ്ങിൽ വാർഡ് മെമ്പർ റുഖിയ റഹീം, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ടി കരീം, വാർഡ് പ്രസിഡൻറ് എൻ.കെ രാധാകൃഷ്ണൻ ബൂത്ത് പ്രസിഡണ്ട് .ഇ ഷംസുദ്ദീൻ എൻ കെ ബാലകൃഷ്ണൻ, കെ. ഇ റസാഖ്, കളത്തിങ്ങൽ മുഹമ്മദാജി,സലാം മൂന്നുപോക്കിൽ,ശിവൻ മേലെപുറായി എന്നിവർ സംബന്ധിച്ചു.