മൂന്നാം തരംഗത്തെ നേരിടാന്‍ നിരവധി പദ്ധതികളുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് വേഗം കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം നേടിയവരെ രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും. ഇതിനായി രാജ്യത്ത് 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. ആകെ മൊത്തം 300 നൈപുണ്യ കേന്ദ്രങ്ങൾ തുടങ്ങാനാണ് കേന്ദ്ര പദ്ധതി.

മൂന്ന് മാസത്തെ തൊഴില്‍ പരിശീലനത്തോടു കൂടിയ ഹ്രസ്വകാല കോഴ്സാണ് മന്ത്രാലയം നല്‍കുക. എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, ബേസിക് കെയര്‍ സപ്പോര്‍ട്ട്, സാംപിള്‍ ശേഖരണം, ഹോം കെയര്‍ സപ്പോര്‍ട്ട്, അഡ്വന്‍സ് കെയര്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്യുപ്മെന്റ് സപ്പോര്‍ട്ട് എന്നീ ആറ് മേഖലകള്‍ തിരിച്ച്‌ പരിശീലനം നല്‍കും. കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുമ്പായി ഇവരുടെ പരിശീലനം പൂര്‍ത്തിയാക്കി ഇവരെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

spot_img

Related Articles

Latest news