വാണിജ്യ ഉത്പന്നങ്ങളിൽ സൗദി ദേശീയ പതാക, ചിഹ്നം എന്നിവയുടെയും നേതൃത്വത്തിന്റെയും ചിത്രങ്ങൾ ചേർക്കാൻ പാടില്ല

 

റിയാദ്: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ സൗദി പതാകയും അതിന്റെ എംബ്ലവും “തൗഹീദിന്റെ വചനവും” നേതൃത്വത്തിന്റെ ചിത്രവും ഉപയോഗിക്കുന്നതിനുള്ള നിരോധനം വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ പതാക, ചിഹ്നമായ “രണ്ട് വാളുകളും ഈന്തപ്പനകളും”, നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും അവരുടെ പേരുകളും അച്ചടികൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, മീഡിയ ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ തുടങ്ങിയ വാണിജ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img

Related Articles

Latest news