വ്യാപാരികളുടെ കമ്മീഷന്‍ പത്തു മാസമായി മുടങ്ങിക്കിടക്കുന്നു
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേന സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. കിറ്റുകള്‍ സൂക്ഷിക്കാന്‍ പല വ്യാപാരികളും അധിക മുറികള്‍ കണ്ടെത്തേണ്ടി വന്നിരുന്നു. വിതരണത്തിന് സഹായികളെയും ഏര്‍പ്പാട് ചെയ്തവരുണ്ട്.
വിതരണം ചെയ്യുന്ന ഒരു കിറ്റിന് ഏഴു രൂപയാണ് വ്യാപാരികള്‍ക്ക് കമ്മീഷന്‍ പറഞ്ഞിരുന്നതെങ്കിലും പിന്നീടത് അഞ്ചു രൂപയാക്കി കുറച്ചു. അതാകട്ടെ കഴിഞ്ഞ പത്തു മാസമായി ലഭിക്കുന്നുമില്ല.
ഈ മാസം 26 ന് കലക്ടറേറ്റുകളിലും താലൂക്കുകളിലും ധര്‍ണ സംഘടിപ്പിക്കും. അതിന് ശേഷം കടയടപ്പ് പോലുള്ള സമര രീതികളിലേക്ക് പോകാനാണ് തീരുമാനം.