കേരളത്തില്‍ മാത്രം മുന്നൂറിലേറെ
കോവിഡ് പ്രതിസന്ധിയും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചപ്പോൾ പല പ്രവര്‍ത്തന മേഖലകളും മാന്ദ്യത്തിന്റെ പിടിയിലാകുകയും പല കമ്പനികളും കരകയറാതെ പൂട്ടിപ്പോകുകയും ചെയ്തു. സര്‍ക്കാര്‍ കണക്കനുസരിച്ച് 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ പതിനായിരത്തിലേറെ കമ്പനികള്‍ രാജ്യത്ത് അടച്ചുപൂട്ടിഎന്ന റിപ്പോർട്ട്. മൊത്തം 10,113 കമ്പനികള്‍ ഫെബ്രുവരി വരെ അടച്ചിട്ടു. ഇവയിൽ 307 എണ്ണം സംസ്ഥാനത്ത നിന്നുള്ളവയാണ്.
ബിസിനസില്‍ നിന്ന് പുറത്തുപോയ കമ്പനികളുടെ രേഖകളൊന്നും മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് തിങ്കളാഴ്ച ലോക്‌സഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ വിശദമാക്കി. 2020-21 കാലയളവില്‍ ബിസിനസില്‍ നിന്ന് പുറത്തുപോയ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തെക്കുറിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ വിവരങ്ങള്‍ തേടുന്ന ഒരു അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ഡാറ്റ പുറത്തുവിട്ടത്.
ഡല്‍ഹിയില്‍ 2,394 കമ്പനികള്‍ പൂട്ടിട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ 1,936 ഉം കര്‍ണാടകയില്‍ 836 ഉം കമ്പനികള്‍ സ്വമേധയാ അടച്ചുപൂട്ടി. രാജസ്ഥാന്‍ (479), തെലങ്കാന (404), കേരളം (307), ഝാര്‍ഖണ്ഡ് (137), മധ്യപ്രദേശ് (111), ബീഹാര്‍ (104) , മേഘാലയ (88), ഒറീസ (78), ഛത്തീസ്ഗ വ ് (47), ഗോവ (36), പോണ്ടിച്ചേരി (31), ഗുജറാത്ത് (17), പശ്ചിമ ബംഗാള്‍ (4), ആന്‍ഡമാന്‍ & നിക്കോബാര്‍ (2) എന്നിങ്ങനെ കണക്കുകള്‍ പോകുന്നു.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, കൊറോണ വൈറസ് അണുബാധ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2020 മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു, ആ വര്‍ഷം മെയ് മാസത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങി. അവസാന മാസങ്ങളില്‍, നിരവധി സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് കേസുകള്‍ കൂടുന്നതനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് രാജ്യവ്യാപകമായി കമ്പനികള്‍ പൂട്ടേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട്.