താമരശ്ശേരി: ബഹറൈൻ യാത്രക്കായി നടത്തിയ കോവിഡ് പരിശോധനാ ഫലം തെറ്റായി നൽകിയതായി കടിപ്പാറ സ്വദേശി റഫീഖ്. താമരശ്ശേരിയിലെ Micro ലാബിൽ കഴിഞ്ഞ ഏഴാം തിയ്യതിയാണ് പരിശോധനക്കായി സ്രവം നൽകിയത്. എട്ടാം തിയ്യതി 4 മണിക്ക് ഫോണിലൂടെ ഫലം പോസിറ്റീവ് ആണെന്ന് അറിയിച്ചു.ആരോഗ്യ വകുപ്പിൻ്റെ ആരോഗ്യ സേതുവിലും പോസിറ്റീവ് എന്ന് വിവരം നൽകി നൽകി.
RTPCR ടെസ്റ്റിന് മുമ്പ് പുറത്ത് നിന്നും ആൻ്റിജൻ ടെസ്റ്റും യുവാവ് നടത്തിയിരുന്നു, അതിൽ ഫലം നെഗറ്റീവ് ആയിരുന്നു. RTPCR പരിശോധ ഫലത്തിൽ സംശയം തോന്നിയ യുവാവ് Micro ലാബിൽ നേരിട്ടെത്തി കാര്യങ്ങൾ അന്വേഷിച്ചു.താൻ പുറത്ത് നിന്നും പരിശോധന നടത്തുമെന്നും, Micro യിൽ നിന്നും ലഭിച്ച ഫലം തെറ്റാണെന്ന് തെളിഞ്ഞാൽ തൻ്റെ യാത്ര മുടങ്ങിയതിനടക്കം 50,000ത്തോളം രൂപ നഷ്ടം തരേണ്ടി വരുമെന്നും അറിയിച്ചു.
തുടർന്ന് എട്ടാം തിയ്യതി വൈകീട്ട് ആറു മണിക്ക് വീണ്ടും സ്രവം പരിശോധനക്കെടുത്തു. രാത്രി രണ്ടു മണിക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യുവാവിന് അർദ്ധരാത്രി 12.30 ഓടെ നെഗറ്റീവ് റിസൾട്ട് അയച്ചുകൊടുത്തു. ഒൻപതാം തിയ്യതി ബഹറൈൻ എയർപോർട്ടിൽ ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിലും റഫീഖിൻ്റെ ഫലം നഗറ്റീവ് ആയിരുന്നു.
താൻ ഫലത്തിൽ സംശയം പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കിൽ യാത്ര തന്നെ മുടങ്ങുമായിരുന്നെന്ന് റഫീഖ് പറഞ്ഞു