കെ സുധാകരനെതിരെ വിജിലൻസിൽ പരാതി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസിൽ പരാതി നൽകി. കെ സുധാകരന്റെ മുൻ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് സുധാകരനെതിരായ പരാതിക്ക് പിറകിൽ. സുധാകരന്റെ ആഡംബര വീട് നിർമ്മാണവും സാമ്പത്തിക തട്ടിപ്പുകളും അവിഹിത മാർഗ്ഗങ്ങളിലൂടെ ധനസമ്പാദനവും അന്വേഷിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദേശമെന്ന് പ്രശാന്ത് ബാബു ഇന്നലെ പറഞ്ഞിരുന്നു. പേരാവൂര്‍ സംഭവത്തിന് ഒരു മറുപടി കൊടുക്കണ്ടേ എന്ന് ചോദിച്ചത് ടിപി ഹരീന്ദ്രനാണ്. അതേ ഗൂഢാലോചനയില്‍ താനും ടിപി ഹരീന്ദ്രനും കെ സുധാകരനും ഒന്നിച്ചിരിക്കുമ്പോഴാണ് സിഐഎമ്മിന്റെ ഏതെങ്കിലും ഒരു ഉന്നതനേതാവിനെ വധിക്കണമെന്ന നിര്‍ദേശമുണ്ടാകുന്നതെന്നും സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു.

ഇതെല്ലാം എവിടെയും തുറന്നുപറയാനും ആ കുറ്റത്തിന് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രേരണ നല്‍കിയ കെ സുധാകരനും ജയില്‍ പോകണമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.

spot_img

Related Articles

Latest news