കോഴിക്കോട് പെട്രോള്‍ പമ്പുകളില്‍നിന്ന് ലഭിക്കുന്ന പെട്രോളിനും ഡീസലിനും അളവുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ ലീഗല്‍ മെട്രോളജി വിഭാഗം അടിയന്തര മിന്നല്‍പരിശോധന നടത്തണമെന്ന് കേരള കണ്‍സ്യൂമര്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് അഡ്വ. എ.കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി, പി.ആര്‍. സുനില്‍ സിങ്, എം.എസ്. മെഹബൂബ്, പി. അനില്‍ബാബു, കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.