അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി; 15 പവൻ സ്വര്‍ണം കവര്‍ന്നു

മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ചൂഷണം ചെയ്തത് നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേര്‍.മുഖ്യപ്രതി 36 കാരിയെ പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്നാണ് വിവരം. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തു. മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ പലതവണ കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് പൊലീസ് എഫ്‌ഐആര്‍. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കുകയും യുവതിയുടെ 15 പവന്‍ സ്വര്‍ണം കവരുകയും ചെയ്തു.

പീഡനം നടന്നത് രണ്ട് വർഷങ്ങൾക്ക് മുൻപാണന്ന് പൊലീസ് പറഞ്ഞു.
ടൂർ പോകാൻ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

spot_img

Related Articles

Latest news