ഇന്നും നാളെയും സമ്പൂർണ ലോക്ഡൗണ്‍; ഇളവുകള്‍ പഠിക്കാന്‍ വിദഗ്‌ധസമിതി

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്കും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാല്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതല നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയില്‍ രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികള്‍ അധികമുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച്‌ നിയന്ത്രണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടും രോഗ നിരക്ക് കുറയാത്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇളവുകള്‍ സംബന്ധിച്ച്‌ പഠിക്കാന്‍ വിദഗ്‌ധ സമിതിക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ബുധനാഴ്ചക്കകം ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്‌ധ സമിതിയോടും ആവശ്യപ്പെട്ടു. ഓണക്കാലത്ത് രോഗപ്പകര്‍ച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നുറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

രോഗസ്ഥിരീകരണനിരക്കിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇളവുകള്‍ തുടരേണ്ടതുണ്ടോ എന്നും അത്തരം നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണോ എന്നും സംശയങ്ങളുണ്ട്. എന്നാല്‍, ടി.പി.ആര്‍. അടിസ്ഥാനത്തില്‍ത്തന്നെ നിയന്ത്രണം തുടരാന്‍ കഴിഞ്ഞയാഴ്ച തന്നെ തീരുമാനിച്ചിരുന്നു.

spot_img

Related Articles

Latest news