കണ്ണൂർ : കണ്ണൂരിലെ വിപ്ലവ നക്ഷത്രം സഖാവ് പുഷ്പനെ അദ്ദേഹത്തിന്റെ വസതിയിൽ സംസ്ഥാന തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എത്തി സന്ദർശിച്ചു.
ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് ഓരോ സമയവും അതിജീവിച്ചത് തീച്ചൂളയിലൂടെയായിരുന്നെന്നും ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങളുടെ കൂരമ്പുകൾ വന്നപ്പോളും പ്രസ്ഥാനവും ആദർശവും മുറുകെ പിടിച്ച് സഖാവ് പുഷ്പൻ പൊരുതി ജീവിച്ചത് രാഷ്ട്രീയകേരളത്തിലെ ഒരു ചരിത്രമായി തന്നെ കുറിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നും മന്ത്രി പറഞ്ഞു.