കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണ നിരക്കിൽ ആശങ്ക

തിരുവനന്തപുരം: കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ടാകുമ്പോഴും മരണനിരക്ക് ഉയരുന്നു. ഇന്നലെ 112 പേരാണ് കോവിഡ് മൂലം മരിച്ചത്. വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചെന്ന റിപ്പോര്‍ട്ടും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

നിയന്ത്രണം കടുപ്പിച്ചതോടെ കോവിഡ് കേസുകളില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴുന്നു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ കേസുകളില്‍ 12 ശതമാനത്തിന്‍റെ കുറവുണ്ട്. എന്നാല്‍ മരണ നിരക്ക് കൂടി. ഇന്നലെ മാത്രം മരിച്ചത് 112 പേര്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണ് ഇത്. അഞ്ച് ദിവസത്തിനിടെ മരിച്ചത് 481 പേര്‍. ആകെ മരണം 6724 ആയി. ഏഴോളം വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് കണ്ടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതില്‍ മൂന്നെണ്ണം അപകടകാരികളാണെന്നാണ് പഠനം. ബ്ലാക്ക് ഫംഗസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതും ആശങ്ക കൂട്ടുന്നു.
അതേസമയം കൂടുതല്‍ വിഭാഗങ്ങളെ കോവിഡ് മുന്നണി പ്രവര്‍ത്തകരായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഭിന്നശേഷിക്കാര്‍, മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 32 വിഭാഗങ്ങളിലുള്ളവരെയാണ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കും.

spot_img

Related Articles

Latest news