കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, സംഭവം ഇഡി റെയ്‌ഡിനിടെ

ബംഗളൂരു: പ്രമുഖ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനാണ്.സ്വന്തം തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു.

ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ചാണ് സംഭവം. കേന്ദ്ര ഏജന്‍സികളുടെ റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം.

അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്. സിനിമ നിര്‍മാതാവ് കൂടിയാണ്.

spot_img

Related Articles

Latest news