ന്യൂഡല്‍ഹി: രാജ്യത്ത് മേയ് ഒന്നിന് 18 – 45 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കാനിരിക്കെ, കോവിഡ് വാക്സീന് സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്.
സൗജന്യ വാക്സിന് പൗരന്റെ അവകാശമാണെന്ന വാദമുയര്‍ത്തിയാണ് പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഇരയായി രാജ്യത്തെ മാറ്റരുതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
വാക്സിന് സൗജന്യമായി വിതരണം ചെയ്യാനുള്ള വഴികള്‍ തേടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടു പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.