ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ്’; കെ സുരേന്ദ്രന് മറുപടിയുമായി പിണറായി

കണ്ണൂര്‍: ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ തുറന്നടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയ്ക്ക് കോണ്‍ഗ്രസില്‍ വിശ്വാസമാണെന്ന് മുഖ്യമന്ത്രി ധര്‍മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. കേരളത്തില്‍ 35 സീറ്റില്‍ വിജയിച്ചാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കും എന്നുളള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാക്കുകളെ മുഖ്യമന്ത്രി പരിഹസിച്ചു.

കേരളം ഭരിക്കാന്‍ ബിജെപിക്ക് 35 സീറ്റ് മതിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞത് കോണ്‍ഗ്രസിലുള്ള വിശ്വാസം കൊണ്ടാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. കേരള തല സഖ്യമാണ് കോണ്‍ഗ്രസ്-യുഡിഎഫ്-ബിജെപി രൂപപ്പെടുത്തിയിരിക്കുന്നത്.ഒരേ മാനസിക നില വച്ചുകൊണ്ട് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയാണ് ഇരുകൂട്ടരുമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളം ദുരന്തമുഖത്ത് നിന്നപ്പോഴൊക്കെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നതില്‍ വിവേചനം കാണിച്ചു. ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രളയമുണ്ടായപ്പോള്‍ കരകയറാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. അന്നും കോണ്‍ഗ്രസ് ബിജെപിക്കെതിരെയോ കേന്ദ്ര സര്‍ക്കാരിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news