കാഞ്ഞങ്ങാട്:പേരക്കുട്ടിയുമായി സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് മരിച്ചു. പേരക്കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.
കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊവ്വല്‍പള്ളിയിലെ ഡി.വി.ബാലകൃഷ്ണനാണ് (70) മരിച്ചത്. കൊവ്വല്‍പള്ളി മന്ന്യോട്ട് ക്ഷേത്രത്തിന് സമീപം വീട്ടിലേക്കുള്ള ഇടവഴിയില്‍ വച്ചാണ് പ്പോക്കേറ്റത്. ഉടന്‍ മരിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പ്രദേശത്ത് ഇടിമിന്നലും ചാറ്റല്‍ മഴയുമുണ്ടായിരുന്നു. ഇതിനിടെ ബാലകൃഷ്ണന്റെ സ്കൂട്ടറിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. രണ്ടാമത്തെ മകള്‍ നവ്യയുടെ എട്ടാംക്ളാസില്‍ പഠിക്കുന്ന മകന്‍ നിഹാലുമായി ഗുരുവനത്തിലെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് മടങ്ങവേയായിരുന്നു അപകടം.
തെറിച്ചുവീണ കുട്ടി വൈദ്യുതാഘാതമേല്‍ക്കാതെ രക്ഷപ്പെട്ടു. ബാലകൃഷ്ണന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കാരം നടത്തും.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് റിട്ട.ജീവനക്കാരനാണ് .ഹൊസ്ദുര്‍ഗ് ബാങ്ക് ഡയറക്ടറായിരുന്നു .കോണ്‍ഗ്രസ് പിളര്‍പ്പില്‍ ആന്റണി പക്ഷത്തിനൊപ്പവും പിന്നീട് കോണ്‍ഗ്രസ് എസിലേക്ക് മാറി ജില്ലാഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാടും പരിസരത്തുമുള്ള നിരവധി ക്ഷേത്രങ്ങളുടെ ഭാരവാഹിയാണ്.
ഭാര്യ: ഗൗരി. മക്കള്‍: ദിവ്യ, നവ്യ. മരുമക്കള്‍: വസന്തന്‍ , സൂരജ്. സഹോദരങ്ങള്‍: മീനാക്ഷി, ഓമന , ദാമോദരന്‍.