മുതിർന്ന കോൺഗ്രസ്സ്‌ നേതാവ് വി. ബാലകൃഷ്ണൻ അനുസ്മരണയോഗം

 

കാരശ്ശേരി: മുരിങ്ങംപുറായിൽ ഇന്നലെ നിര്യാതനായ വി. ബാലകൃഷ്ണൻ അനുസ്മരണയോഗം വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖവ്യക്തിത്വങ്ങളാൽ അനുശോചനം ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം എടുത്തുകാണിച്ചു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പി. സ്മിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ സമാൻ ചാലൂളി സ്വാഗതവും ഈ. പി. ഉണ്ണികൃഷ്ണൻ നന്ദിയും രേഖപെടുത്തി.

രാഹുൽ ഗാന്ധി എം. പി., കെ. മുരളീധരൻ എം. പി., അബ്രഹാം ജോസ് (ഡി. കെ. ടി. എഫ്. നിയോജക മണ്ഡലം മുൻപ്രസിഡന്റ്‌), പി. പി. ഗോപിനാഥ പിള്ള (മലബാർ മേഖല മിൽമ മുൻ ചെയർമാൻ) എന്നിവർ അനുശോചന സന്ദേശം കൈമാറി.അനുശോചനപ്രമേയം ജി. അജിത് കുമാർ അവതരിപ്പിച്ചു.

സി. പി. ചെറിയ മുഹമ്മദ്‌(ഐ യൂ എം എൽ), വി. കുഞ്ഞാലി (എൽ ജെ ഡി), എം. ടി. അഷ്‌റഫ്‌(ഐ എൻ സി) സി. കെ. കാസിം( ഐ യൂ എം ൽ), മോഹനൻ മാസ്റ്റർ( സി പി ഐ), മാന്ത്രവിനോദ് ( സി പി ഐ എം), ഇമ്മാനുവൽ( കേരള കോൺഗ്രസ്സ്‌), കെ. ശ്രീനിവാസൻ( പ്രിയദർശിനി സ്റ്റഡി സെന്റർ), പി എൻ അജയൻ മാസ്റ്റർ(നാഷണൽ ലൈബ്രറി), വി. പി. ഷമീർ(വെൽഫെയർ പാർട്ടി), അഡ്വ: കൃഷ്ണകുമാർ( സി പി ഐ എം), ഈ. പി. ബാബു ( കാരശ്ശേരി ബാങ്ക്), പി. വി. സുരേന്ദ്രലാൽ( ആദിപരാശക്തി അയ്യപ്പക്ഷേത്രം), കെ. കോയ (ഐ. യൂ. എം. എൽ), നിഷാബ് മുല്ലോളി ( ഐ എൻ ടി യൂ സി സംസ്ഥാന സെക്രട്ടറി), ജംഷിദ് ഒളകര ( ഐ എൻ ടി യൂ സി മണ്ഡലം പ്രസിഡന്റ്‌), ടി പി ജബ്ബാർ ( തിരുവമ്പാടി എസ്റ്റേറ്റ് ഐ എൻ ടി യൂ സി പ്രസിഡന്റ്‌), കെ. കൃഷ്ണദാസ് ( ഐ എൻ ടി യൂ സി കാലികറ്റ് എസ്റ്റേറ്റ്), അജിത് ഈ പി ( സി ഐ ടി യൂ താലൂക്ക് സെക്രട്ടറി), പ്രഹ്ളാദൻ (ബി എം എസ്), കെ പി രാജേഷ് ( ഐ എൻ എൽ സി തിരുവമ്പാടി എസ്റ്റേറ്റ്) എന്നിവർ അനുസ്മരണം നടത്തി.

spot_img

Related Articles

Latest news