ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപിയും യുഡിഎഫും അനുയായികളെ വില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പണംവാങ്ങി കോണ്‍ഗ്രസ് വോട്ടു മറിച്ചെന്നാണ് നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി സുരേന്ദ്രന്‍പിള്ള സ്ഥിരീകരിച്ചത്.
നേമത്ത് ബിജെപി ജയിക്കട്ടെ, തൊട്ടടുത്ത മണ്ഡലത്തില്‍ ബിജെപിയുടെ പിന്തുണ യുഡിഎഫിന് എന്നതായിരുന്നു ഡീല്‍. കോണ്‍ഗ്രസുകാര്‍ പണം വാങ്ങിയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍പിള്ള പറഞ്ഞത്.
ഇത്തവണ മൂന്ന് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതില്‍നിന്ന് അവിശുദ്ധ അടിയൊഴുക്കിനുള്ള നീക്കം വ്യക്തമാണ്. ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി സഹായത്തോടെ നിയമസഭയിലെത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനുതകുന്ന സ്ഥാനാര്‍ഥികളെയാണ് ബിജെപി അവിടങ്ങളില്‍ നിര്‍ത്തിയിട്ടുള്ളത്.
സഭകളും സമുദായങ്ങളും യുഡിഎഫിനെ സഹായിക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ യുഡിഎഫിനെ സഹായിക്കാന്‍ ആര്‍ക്കും കഴിയില്ല. യുഡിഎഫിന്റെ രാഷ്ട്രീയമുള്ള ചില വ്യക്തികളുടെ നിലപാടുകളുണ്ടാകും. അവരുടെ പ്രതികരണങ്ങളൊന്നും സഭയുടെയോ സമുദായത്തിന്റെയോ സമീപനമായി കാണേണ്ടതില്ല. എല്ലാ സംഘടനകളും എല്‍ഡിഎഫിനൊപ്പമാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ വികസന പദ്ധതികളും സുതാര്യതയോടെ നടപ്പാക്കിയതിനാല്‍ പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും. നുണപ്രചാരണത്തിന്റെ ചികിത്സ തെരഞ്ഞെടുപ്പുഫലം തന്നെയാകും.
ശബരിമല വിഷയത്തിലെ സത്യവാങ്മൂലമൊക്കെ കേസ് വരുമ്പോള്‍ ആലോചിക്കേണ്ട കാര്യമാണ്. ഇത് ഇപ്പോള്‍ ഒരു വിഷയമല്ല. ഇത് തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സര്‍വേയുടെ പേരില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ പഴിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘ നിങ്ങളുടെ സഹായം വേണ്ടെത്ര ഉണ്ടാകുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാകും ’ എന്നായിരുന്നു മറുപടി.