കോൺഗ്രസ്‌ എന്നാൽ സോണിയ കുടുംബമല്ല ; രൂക്ഷ വിമർശവുമായി ആനന്ദ്‌ ശർമ

ന്യൂഡൽഹി :കോൺഗ്രസിലെ സോണിയാ കുടുംബവാഴ്‌ചയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ മുതിർന്ന നേതാവ്‌ ആനന്ദ്‌ ശർമ. കോൺഗ്രസ്‌ എന്നാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രമല്ലെന്ന്‌ ദേശീയ ചാനലിനോട്‌ സംസാരിക്കവെ ആനന്ദ്‌ ശർമ തുറന്നടിച്ചു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചതിനു പിന്നാലെയാണ്‌ പ്രതികരണം.

ഇന്ദിര ഗാന്ധി 1978ൽപുറത്താക്കപ്പെട്ടപ്പോൾ ഒരു പറ്റം നേതാക്കളാണ്‌ കോൺഗ്രസിനെ നിലനിർത്തിയത്‌. അധ്യക്ഷപദവിയിലേക്കുള്ള പട്ടിക രാഹുലും പ്രിയങ്കയും മാത്രമായി ചുരുക്കേണ്ടതല്ല. ജി–-23 ൽ ഉൾപ്പെട്ടവർ വിമതരല്ല. പരിഷ്‌കരണവാദികളാണ്‌. കോൺഗ്രസ്‌ ഭരണഘടന പിന്തുടരണമെന്നാണ്‌ ആവശ്യപ്പെടുന്നത് കുറ്റമല്ല– ശര്‍മ പറഞ്ഞു

കോൺഗ്രസ്‌ അധ്യക്ഷ പദവി ഏറ്റെടുക്കാൻ രാഹുൽ വിമുഖത തുടരവെയാണ് ജി–-23 നേതാവായ ആനന്ദ്‌ ശർമയുടെ കടന്നാക്രമണം. അധ്യക്ഷസ്ഥാനത്തേക്ക്‌ മൽസരിക്കാനുള്ള ഒരുക്കത്തിലാണിവർ. രാഹുൽ മടിക്കുന്നതിനാല്‍ കുടുംബവാഴ്‌ചാ വാദികൾ ആശയകുഴപ്പത്തിലാണ്‌. സോണിയ ഗാന്ധിയോട്‌ തുടരാൻ അഭ്യർഥിക്കാനാണ്‌ ഇവരുടെ നീക്കം.

ആഗസ്‌ത്‌ 21നും സെപ്‌തംബർ 20നും ഇടയിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് പ്രവർത്തകസമിതി തീരുമാനിച്ചത്‌. നിശ്‌ചയിച്ച സമയപരിധിയിലേക്ക്‌ കടന്നിട്ടും തെരഞ്ഞെടുപ്പ്‌ തീയതിപോലും തീരുമാനിച്ചിട്ടില്ല.

spot_img

Related Articles

Latest news