ശമ്ബള വര്‍ധന തടഞ്ഞു: മഹാരാഷ്ട്രയില്‍ മേലുദ്യോഗസ്ഥനെ കോണ്‍സ്റ്റബിള്‍ തല്ലിക്കൊന്നു

മുംബൈ: ശമ്ബള വര്‍ധന തടഞ്ഞതിന് റെയില്‍വെ പൊലീസ് ( ആര്‍ പി എഫ് ) കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെ തല്ലി കൊന്നു.

താണെയിലെ ആര്‍ പി എഫ് ആസ്ഥാനത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ ബസവരാജ് ഗാര്‍ഗാണ് (56) കോണ്‍സ്റ്റബിള്‍ പങ്കജ് യാദവിന്റെ (40) അടിയേറ്റു മരിച്ചത്.

അച്ചടക്ക നടപടിയുടെ പേരില്‍ പങ്കജിന്റെ ശമ്ബളം വെട്ടി കുറച്ചിരുന്നു. ഇതിനു പിന്നില്‍ ബസവരാജ് ആണെന്ന് തിരിച്ചറിഞ്ഞ പങ്കജ് അത് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പങ്കജ് മുളവടി കൊണ്ട് ബസവരാജിന്റെ തലക്കടിക്കുകയായിരുന്നു.

തലക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബസവരാജ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ കൊലപാതക കുറ്റം ചുമത്തി പങ്കജിനെ പൊലിസ് അറസ്റ്റ് ചെയ്തു.

spot_img

Related Articles

Latest news