മർകസ് ലോ കോളേജിൽ വിപുലമായ ഭരണഘടനാ വാരാഘോഷം

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളേജിലിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ വാരം ആചരിക്കുന്നു. ഇന്ത്യ എഴുപത്തിമൂന്ന് ഭരണഘടനാ വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനാ വാരം ആചരിക്കുന്നത്. തെരുവുകളിൽ ഭരണഘടന പരിചയപ്പെടുത്തുന്ന സ്ട്രീറ്റ് ചാറ്റ്, ഭരണഘടനാ സംവാദങ്ങൾ, ഇന്റർ കോളേജ് മത്സരങ്ങൾ, നിയമ വിദഗ്ധരുടെ വിവിധ സെഷനുകൾ തുടങ്ങിയവ പരിപാടികളിൽ ഉണ്ടാകും. ഭരണഘടനയുടെ മൂല്യം ജനങ്ങളിൽ എത്തിക്കുക, ഭരണഘടനയുമായി ജനങ്ങളെ അടുപ്പിക്കുക, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയവയിൽ ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയവയാണ് ഭരണഘടനാ വാരം കൊണ്ട് പ്രധാനമായും ലക്‌ഷ്യം വെക്കുന്നത്.

വാരാഘോഷങ്ങളുടെ തുടക്കമായി ഇന്ന് നവംബർ ഇരുപത്തി മൂന്ന് ബുധനാഴ്ച വൈകുന്നേരം കോടഞ്ചേരിയിൽ സ്ട്രീറ്റ് ചാറ്റ് നടക്കും. ഇരുപത്തി നാല് വ്യാഴം രാവിലെ കോഴിക്കോട് സ്പെഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മജീദ് കൊല്ലത്ത് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ വാരാഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും. ഉച്ചക്ക് ശേഷം സംസ്ഥാന തല പ്രബന്ധ രചന വിജയികൾക്കുള്ള സമ്മാനദാനവും ഭരണഘടനാ സംവാദവും നടക്കും. ടി എം ഹർഷൻ, സനീഷ് എളയടത്ത്, സി അബ്ദുൽ സമദ്, ദീപക് ധർമടം തുടങ്ങിയർ സംവാദത്തിൽ പങ്കെടുക്കും.

ഇരുപത്തി അഞ്ച് വെള്ളിയാഴ്ച രാവിലെ പവർ പോയിന്റ് പ്രസന്റേഷനും ഇന്റർ കോളേജ് ക്വിസ് മത്സരവും നടക്കും. ഡിസംബർ മൂന്ന് ശനിയാഴ്ച കേരള ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഭരണഘടന വിശാലതയും അനുകമ്പയും സമകാലീന ഇന്ത്യൻ പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ സംസാരിക്കും. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി, ലോ കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള തുടങ്ങിയവർ സംബന്ധിക്കും.

spot_img

Related Articles

Latest news