മത്സരം പാര്‍ട്ടി തീരുമാനം – കെ.ടി. ജലീല്‍

അധ്യാപനത്തിലേക്ക് തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം

മലപ്പുറം: അധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹമെന്നും എന്നാല്‍, പാര്‍ട്ടി സ്​ഥാനാര്‍ഥിയായി തീരുമാനിച്ചതിനാല്‍ ഇനി വ്യക്​തിപരമായ ഇഷ്​ടാനിഷ്​ടങ്ങള്‍ക്ക് സ്​ഥാനമില്ലെന്നും മന്ത്രി കെ.ടി. ജലീല്‍. തവനൂര്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ മന്ത്രി തന്‍റെ നിലപാട്​ വ്യക്​തമാക്കിയത്​.

മഹാപ്രളയവും കോവിഡും തീര്‍ത്ത ദുരിതക്കയങ്ങള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സമ്പൂര്‍ണ്ണമായി നിറവേറ്റാനായി എന്ന കൃതാര്‍ത്ഥതയോടെയാണ് ഒരിക്കല്‍കൂടി ജനങ്ങളുടെ മുന്നിലെത്തുന്നത്. ദുരന്തങ്ങള്‍ മലവെള്ളപ്പാച്ചിലായി ഇരച്ചു വന്ന് വെല്ലുവിളികള്‍ നിറഞ്ഞൊഴുകിയ കാലത്തെല്ലാം പ്രതിരോധപര്‍വം തീര്‍ത്ത് നമുക്ക് താങ്ങും തണലുമായ പിണറായി വിജയന്‍റെ നേതൃത്വത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉറപ്പുവരുത്താന്‍ കേളപ്പജിയുടേയും മഹാകവി വള്ളത്തോളിന്‍റെയും മണ്ണില്‍നിന്ന് എല്‍.ഡി.എഫ് സാരഥി ജയിച്ചുവരണമെന്ന് മന്ത്രി ഫേസ്​ബുക്കില്‍ കുറിച്ചു.

spot_img

Related Articles

Latest news