തൃശ്ശൂര്‍: കാറിന് കമ്ബനി വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയാണ് കമ്ബനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചത്.
ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്ബനി അറിയിച്ചിരുന്നത്. എന്നാല്‍ കാറിന്റെ മൈലേഡ് ഇരുപത് കിലോമീറ്ററില്‍ താഴെയാണ്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.
എട്ട് ലക്ഷം രൂപ മുടക്കി 2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്‍റെ പുതിയ കാര്‍ സ്വന്തമാക്കിയത്. ഷോറൂമിലെത്തിയപ്പോള്‍ കമ്ബിനിയുടെ എക്സിക്യൂട്ടീവ് കാറിന് 32 കി.മി മൈലേജ് ആണെന്നറിയിച്ചിരുന്നു. പക്ഷെ വണ്ടി വാങ്ങി ഓടിച്ച് തുടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതോടെ സൗദാമിനി പരാതി നല്‍കുകയായിരുന്നു. കമ്മീഷന്‍ വെച്ച് പരിശോധിച്ചപ്പോഴും കാറിന് 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. തുടര്‍ന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.