കോവിഡ് ഭീതി; ഓഹരി വിപണി ഇടിഞ്ഞു

കോവിഡ് കേസുകളിൽ ദിനംപ്രതി വർദ്ധനവ് വന്നതോടെ 2021 ലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിവ്  രേഖപ്പെടുത്തി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്.

കൂടുതൽ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതും, മഹാരാഷ്ട്ര ഉൾപ്പെടെ ചിലയിടത്ത് ലോക്ക്ഡൗൺ പരിഗണിക്കുന്നതുമാണ് ഇന്നത്തെ തകർച്ചക്ക് കാരണമായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ ദൈനംദിന കോവിഡ് കേസുകൾ ഏകദേശം 1.7 ലക്ഷത്തിലെത്തി, ഇത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.

ബി‌എസ്‌ഇ സെൻ‌സെക്‍സ് 1,849.82 പോയിൻറ് അഥവാ 3.73 ശതമാനം ഇടിഞ്ഞ് 47,741.50 ൽ എത്തി. നിഫ്റ്റി 50 561.70 പോയിൻറ് അഥവാ 3.79 ശതമാനം ഇടിഞ്ഞ് 14,273.20 എന്ന നിലയിലെത്തി.

സെൻസെക്സ് 2021 ഫെബ്രുവരി 26 ന് ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവും 2021 ഏപ്രിൽ 5 ന് ഏറ്റവും വലിയ മൂന്നാമത്തെ ഏകദിന വീഴ്ചയും രേഖപ്പെടുത്തിയിരുന്നു.

spot_img

Related Articles

Latest news