ന്യൂഡൽഹി: കോവിഡ് -19 പാൻഡെമിക്കിന് കാരണമായ സാര്‍സ് കോവ്2 വൈറസ് വായുവിലൂടെ പകരുന്നുവെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന എയറോസോളൈസ്ഡ് കണികകളിലൂടെ വൈറസ് പകരാമെന്നും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അംഗീകരിച്ചു.
ശ്വസന ദ്രാവകങ്ങൾ എക്സ്പോഷർ ചെയ്തുകൊണ്ടാണ് SARS-CoV-2 പകരുന്നതെന്ന് സിഡിസി വ്യക്തമാക്കി. ആളുകള്‍ സംസാരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന ശ്വസന ദ്രാവകങ്ങള്‍ അടുത്തുള്ള പ്രതലങ്ങളില്‍ പറ്റിപ്പിടിക്കുകയും അന്തരീക്ഷത്തില്‍ കലരുകയും ചെയ്യും.
അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാര്‍ഗമെന്ന് സിഡിസി വ്യക്തമാക്കുന്നു. ഒരാള്‍ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒക്കെ പുറത്തെത്തുന്ന സ്രവങ്ങളാണ് വൈറസ് വാഹകരായി പ്രവര്‍ത്തിക്കുന്നത്. രോഗം പരത്തുന്നതിന് വൈറസ് ബാധിതനായ വ്യക്തിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നും സിഡിസി ആവര്‍ത്തിക്കുന്നു.
‘ എയറോസോള്‍സ് ‘ ( aerosols) എന്നറിയപ്പെടുന്ന ചെറു വായു കണങ്ങളിലൂടെ വെെറസ് പകരാനുള്ള സാധ്യത ഏറെയാണ്. അടച്ചിട്ട മുറികള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് തങ്ങി നിൽക്കാമെന്ന് പറയുന്നു.
SARS-CoV-2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്ന് അവകാശപ്പെട്ട് ലാൻസെറ്റ് ജേണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് സിഡിസിയുടെ മാർഗ്ഗനിർദ്ദേശ അപ്ഡേറ്റ് വരുന്നത്.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നാണ് പുതിയ പഠനം പറയുന്നത്.