കാഠ്മണ്ഡു : കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് നിർമ്മിക്കുന്ന കോറോണിൽ മരുന്ന് കിറ്റുകൾക്ക് നേപ്പാളിൽ നിരോധനം. ഇതിനു മുൻപ് ഭൂട്ടാനും കോറോണിൽ കിറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
കൊറോണിൽ മരുന്നുകളുടെ ഫലപ്രാപ്തി ആധികാരികമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന കാരണത്താലാണ് നേപ്പാൾ ഡിപ്പാർട്ട്മെന്റ് ഓഫ് ആയുർവേദ ആൻഡ് ആൾട്ടർനെറ്റ് മെഡിസിൻ ഇത്തരം ഒരു തീരുമാനമെടുത്തത്.
അലോപ്പതി മരുന്നുകൾക്കെതിരെ വ്യാപകമായ പ്രചാരണം നടത്തി വിവാദത്തിൽ അകപ്പെട്ടിരുന്നു രാംദേവ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.