കോഴിക്കോട്: മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, അഹമമദ് ദേവർകോവിൽ എന്നിവർക്കെതിരെ അങ്ങേയറ്റം മ്ലേച്ഛമായ വർഗീയ അധിക്ഷേപം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി.
സമൂഹത്തിൽ മതവൈരം വളർത്താനും വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഫാദർ ഡിക്രൂസ് നടത്തിയ പരസ്യ പ്രസ്താവന കേട്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല. വിഴിഞ്ഞം പ്രക്ഷോഭത്തിെൻറ മറവിൽ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികൾക്കെതിരെ പോലും തങ്ങൾക്ക് തോന്നുന്നത് വിളിച്ചുകൂവാമെന്ന ധാർഷ്ട്യം നിയമവാഴ്ചയോടും കേരളത്തിെൻറ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തോടുമുള്ള തുറന്ന വെല്ലുവിളിയാണ്. വി. അബ്ദുറഹ്മാെൻറ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നും തങ്ങൾ വിചാരിച്ചാൽ അദ്ദേഹത്തെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ല എന്നുമുള്ള ഡിക്രൂസിെൻറ ആേക്രാശം കേരളീയ സമൂഹത്തെ ഒന്നാകെ നാണിപ്പിക്കുന്നതാണ്്. ഉത്തരേന്ത്യയിലേത് പോലെ, പരമത വിദ്വേഷം വിതക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ഇത്തരത്തിലുള്ള ആസൂത്രിത നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ഡി.ജി.പിക്കയച്ച പരാതിയിൽ ആവശ്യപ്പെട്ടു.