തലശ്ശേരി : മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തലശ്ശേരി കുടുംബ കോടതി ജീവനക്കാരൻ പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് വീട്ടിൽ കെ.പി.ഷിജുവിനെ ( 42 ) ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു .
ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് നടപടിയെടുത്തത് . മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിലാണ് . ഒക്ടോബർ 15 വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം .