ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡും, പനിയും, ആര്.എസ്.വിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്‍ഡോറിലും പുറത്തും ആളുകള്‍ കൂടി വരുന്ന മറ്റിടങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ ധരിക്കണമെന്ന് ഡിസംബര്‍ ഒമ്ബതിന് വെള്ളിയാഴ്ച സിറ്റി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ പുറത്തുനിന്നു വരുന്നവര്‍, കടകളില്‍ പോകുന്നവര്‍, ഓഫീസിലേക്ക് പോകുന്നവര്‍ മാസ്ക് ധരിക്കണമെന്ന് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. അശ്വിന് വാസന് ആവശ്യപ്പെട്ടു.
കോവിഡ് വാക്സിന് സ്വീകരിച്ചവരും മാസ്ക് ധരിക്കണമെന്നും, ഹെല്‍ത്ത് കെയര്‍ ജീവനക്കാക്കും, നഴ്സിംഗ് ഹോം ജീവനക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാണെന്നുമുള്ള വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.