ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 244 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,48,817 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തിനേക്കാൾ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായത്.
നിലവിൽ 2.70 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.