രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകിരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു.

മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകൾ ഗണ്യമായി കുറഞ്ഞു.

ദില്ലിയുൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. പ്രായപൂർത്തിയായവരിൽ 73 ശതമാനം പേർ വാക്സിനേഷൻ പൂർത്തിയാക്കി. ഇത് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കാൻ സഹായകരമായി എന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണം കുറയുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി വ്യക്തമാക്കി.

ചില മെട്രോ നഗരങ്ങളിൽ കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നത് ആശ്വാസമാണ്. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തിയിരുന്നു.

മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. അതേസമയം വിമാനത്താവളങ്ങളിൽ നടത്തുന്ന പരിശോധനയിൽ വൈരുധ്യം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

spot_img

Related Articles

Latest news