കഠ്മണ്ഡു : വിവിധ രാജ്യങ്ങളിൽ കോവിഡ് കണക്കുകൾ എവറസ്റ്റ് പോലെ ഉയരുന്നതിനിടയിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലും കോവിഡ് 19 സ്ഥിരീകരിച്ചതായി സൂചന. നേപ്പാൾ ബേസ് ക്യാമ്പിലെ നിരവധി പർവതാരോഹകർക്ക് ഏപ്രിൽ ആദ്യവാരം തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് എവറസ്റ്റിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. നേപ്പാൾ പർവതാരോഹണ അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പർവതാരോഹകർക്കും ഒരു ലോക്കൽ ഗൈഡിനുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.