ശശി തരൂരിന്​ കോവിഡ്​ സ്ഥിരീകരിച്ചു.

ന്യൂഡൽഹി: എം.പിയും കോൺഗ്രസ്​ നേതാവുമായ ശശി തരൂരിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഡൽഹിയിലെ വസതിയിൽ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്​ അദ്ദേഹം. തരൂരിന്‍റെ സഹോദരിക്കും 85 വയസുള്ള അമ്മയ്​ക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ തരൂർ പരിശോധന നടത്തിയത്​.തരൂരും അമ്മയും കോവിഷീൽഡ് വാക്സിന്റെയും സഹോദരി കാലിഫോർണിയയിൽ നിന്ന് ഫൈസർ വാക്സിന്റെയും ഇരു ഡോസുകളും എടുത്തവരാണ്.

കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചിരുന്നു.

spot_img

Related Articles

Latest news