രാജ്യത്ത് കോവിഡ് നിയന്ത്രണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍.രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചു. നിലവില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വ്യാപനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം.
കൊറോണ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദ്ദേശമുണ്ട്.