പൊതു പരിപാടികള്‍ക്ക് നിയന്ത്രണം, സദ്യ പാക്കറ്റുകളില്‍ മതി, കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം
തിരുവനന്തപുരം: കൊവിഡ് സാഹചര്യങ്ങള്‍ കടുത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്. പൊതുപരിപാടികളില്‍ പരമാവധി നൂറ് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും രാത്രി ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
അടച്ചിട്ട മുറികളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ നൂറ് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവുമുണ്ട്. പൊതുപരിപാടികളില്‍ സദ്യ പാടില്ലെന്നും ഭക്ഷണം പാക്കറ്റുകളില്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
അതേസമയം, പൊതുപരിപാടികളുടെ സമയപരിധി രണ്ട് മണിക്കൂര്‍ നേരമാക്കി നിജപ്പെടുത്തിയിട്ടുമുണ്ട്. ഹോട്ടലുകളില്‍ പരമാവധി 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.