ഡെല്‍റ്റ വൈറസ് ചിക്കന്‍ പോക്‌സ് പോലെ പടർന്നേക്കും

ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസായ ‘ഡെല്‍റ്റ’യുയര്‍ത്തുന്ന അപകടഭീഷണി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന പുതിയൊരു റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. ചിക്കന്‍ പോക്‌സ് പോലെ, അത്രയും വേഗതയില്‍ പടരുന്ന വൈറസ് വകഭേദമാണ് ‘ഡെല്‍റ്റ’ എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

യുഎസിലെ ‘സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ (സിഡിസി) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ‘ദ വാഷിംഗ്ടണ്‍ പോസ്റ്റ്’ല്‍ ആണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. സാര്‍സ്, എബോള പോലുള്ള രോഗങ്ങളെക്കാള്‍ വേഗതയില്‍ ഡെല്‍റ്റ വകഭേദം കൊവിഡ് പടര്‍ത്തും.

ഇതിനെ നിലവില്‍ താരതമ്യപ്പെടുത്താനാവുക ചിക്കന്‍ പോക്‌സ് വൈറസുമായാണ്. അത്രയും എളുപ്പത്തില്‍ ഇത് രോഗം കൈമാറ്റം ചെയ്യുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് രോഗം തീവ്രമാകാനുള്ള സാധ്യതകളും ഏറെയാണ്…’- റിപ്പോര്‍ട്ട് പറയുന്നു.

‘ഡെല്‍റ്റ’യ്‌ക്കെതിരായ യുദ്ധമാണ് ഇനി നടക്കേണ്ടതെന്നും അതിനായി ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും ഒരുപോലെ ഉത്‌ബോധിപ്പിക്കുവാനാണ് തങ്ങള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സിഡിസിയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.

‘ഡെല്‍റ്റ’ വകഭേദത്തെ കുറിച്ച്‌ ഇനിയും കൂടുതല്‍ വിവരങ്ങള്‍ കൂടി തങ്ങളുടെ പക്കലുണ്ടെന്നും അവയും വൈകാതെ തന്നെ പങ്കുവയ്ക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

spot_img

Related Articles

Latest news