കോവിഡ് : മരണസംഖ്യ എണ്ണം 25.70 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 25.70 ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നിരിക്കുകയാണ്.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 5.31 ലക്ഷം പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി കടന്നു.

ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 17,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം ബാധിച്ചിരിക്കുന്നത്. നിലവില്‍ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യ 1.57 ലക്ഷമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത് ബ്രസീലാണ് (1.07 കോടി രോഗബാധിതര്‍). റഷ്യ (42 ലക്ഷം രോഗബാധിതര്‍) ബ്രിട്ടന്‍ (41 ലക്ഷം കൊവിഡ് ബാധിതര്‍), ഫ്രാന്‍സ് (38 ലക്ഷം രോഗബാധിതര്‍) സ്‌പെയിന്‍ (31 ലക്ഷം കൊവിഡ് ബാധിതര്‍) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

spot_img

Related Articles

Latest news