ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നു കോടി നാല്പത്തിയാറ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 25.42 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്പതുകോടി കടന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 5.25 ലക്ഷം പേര് മരിച്ചു. ഒരുകോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര് സുഖംപ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.07 കോടി പേര് രോഗമുക്തി നേടി.മരണസംഖ്യ 1.57 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1.05 കോടി രോഗബാധിതരാണ് രാജ്യത്തുള്ളത്.2.55 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു.