ദമാം: സഊദിയിലെ ദമാമിൽ ഇടുക്കി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ഇടുക്കി രാമക്കല്‍മേട്ട് കല്ലാര്‍ പട്ടനം കോളനി പനവിളയില്‍ കോമളന് കുട്ടപ്പന് (58 ) നാണ് മരിച്ചത്
35 വര്‍ഷമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ജോലി ചെയ്തു വരികയായിരുന്നു.ഇടുക്കിയിലെ രാമക്കല്‍മേട് ലിമോണ്‍ റിസോര്‍ട്സ് ഉടമകൂടിയാണ്
കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഭാര്യ ബിന്ദു, മക്കള്‍ സരിഗ, സരിന് മരുമകന് രാഹുല്‍. ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്ത്തകന് നാസ് വക്കം രംഗത്തുണ്ട്