ബംഗളുരു : കോവിഡ് ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡെസിവിര്‍ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേര് അറസ്റ്റിലായി. 3500 രൂപ വിലവരുന്ന മരുന്ന് 10500 രൂപയ്ക്കാണ് വില്പന നടത്തിയത്.
രാജേഷ്, ശകീബ്, സുഹൈൽ എന്നി ബംഗളുരു സ്വദേശികളെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഗുരുശ്രീ മെഡിക്കൽസ് എന്ന മരുന്ന് വില്പന സ്ഥാപനം നടത്തി വരുന്ന രാജേഷിനും ശക്കീബിനുമെതിരെ സുദ്ഗുണ്ടെപാളയ പൊലീസും സൊഹൈലിനെ മടിവാള പൊലീസുമാണ് കേസെടുത്തത്.
കൂടിയ വിലക്ക് മരുന്ന് വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് .