കാസർഗോഡ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പട്ടണത്തിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കളക്ടർ ഉത്തരവ്.
കാസർഗോഡ് കളക്ടർ ഡി. സജിത്ത് ബാബുവിന്റെ ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. വളരെ അപൂർവമായ ഒരു ഉത്തരവാണ് ഇതെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
എന്നാൽ ഉത്തരവിൽ നിന്ന് പുറകോട്ടില്ലെന്നു കളക്ടറും അറിയിച്ചു. ഉത്തരവിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കും. രണ്ടു വാക്സിനുകളും എടുത്തവർക്കു ഇളവ് അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു .