കേരളത്തിൽ നിന്നുമെത്തുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർണാടക സർക്കാർ കർശനമായി നടപ്പിലാക്കി തുടങ്ങി. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അതിർത്തിയിൽ നിഷ്ക്കർഷിക്കുന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ വാഹനങ്ങൾ തടയുന്നതായാണ് റിപ്പോർട്ട്.

കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചിലവിൽ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

spot_img

Related Articles

Latest news