വിദ്യാഭ്യാസ, ചികിത്സാ ചെലവുകള്‍ സൗജന്യം
ന്യൂ ഡല്‍ഹി : കൊറോണയെ തുടര്‍ന്ന് മാത്പിതാക്കള് നഷ്ടമായ കുട്ടികള്‍ക്ക് ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നും ധനസഹായം പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതമാണ് രാജ്യത്തെ ഓരോ കുട്ടികള്‍ക്കും നല്‍കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പിഎം കെയേഴ്സിന് കീഴില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പണം നല്‍കുക. 23 വയസ്സ് തികഞ്ഞാലാണ് കുട്ടികള്‍ക്ക് 10 ലക്ഷം രൂപ പിന്‍വലിക്കാന്‍ ആകുക.
18 വയസ്സ് തികയുന്നവര്‍ക്ക് പ്രതിമാസം ധനസഹായവും നല്‍കും. നിലവില്‍ കൊറോണ ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമേയാണ് കേന്ദ്രത്തിന്റെ സഹായം.
കുട്ടികള്‍ക്ക് അവരുടെ സമീപ പ്രദേശങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ചിലവ് പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നും നല്‍കും. യൂണിഫോം, പുസ്തകങ്ങള്‍ എന്നിയുടെ ചിലവും സര്‍ക്കാര്‍ വഹിക്കും.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ചേരാനാഗ്രഹിക്കുന്നവരുടെ ഫീസുള്‍പ്പെടെയുള്ള ചിലവും ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമേ വിവിധ സ്കോളര്‍ഷിപ്പുകളും വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിക്കും.
വിദ്യാഭ്യസത്തിന് പുറമേ ചികിത്സാ ചിലവുകളും ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും. 18 വയസുവരെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.