കോവിഡ് രോഗികൾ കുറയുന്നു, ഇന്ത്യയും പ്രതീക്ഷയുടെ തീരത്തിലേക്ക്  

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.65 ലക്ഷം പേരിൽ പുതുതുയാി കോവിഡ് കണ്ടെത്തി. മരണനിരക്കിലും കുറവ് രേഖപ്പെടുത്തി. 3,460 പേർക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലായി 21.14 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. തമിഴ്‌നാട്, കർണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ടെസ്റ്റ് പോസിറ്റീവിറ്റി തുടർച്ചയായ ആറാം ദിവസവും പത്തിൽ താഴെയാണ്. രാജ്യത്ത് ഇതേവരെ 2.78 കോടി ആളുകളിലാണ് കോവിഡ് ബാധിച്ചത്.

തമിഴ്‌നാട്ടിൽ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. പുതുതായി 30,016 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 486 മരണവും സംഭവിച്ചിട്ടുണ്ട്. എന്നാൽ 22 ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 3.1 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ കോവിഡ് മരണസംഖ്യ കാൽ ലക്ഷം കടന്നു. 832 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 20,295 പേർക്ക് കോവിഡ് പോസിറ്റീവായി. 24,214 കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചത്. രോഗമുക്തരുടെ നിരക്ക് പ്രതിദിന രോഗികളേക്കാൾ അധികമാണ്.

അതേസമയം, രാജ്യത്ത് ഇതുവരെ 21 കോടി വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1844 വയസിനിടയിൽ ഉള്ള 14.15 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഈ വിഭാഗത്തിലെ 9,075 പേർ രണ്ടാം ഡോസ് കുത്തിവയ്പ്പും എടുത്താതായി അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1.82 കോടി പേർക്കാണ് മൂന്നാം ഘട്ടത്തിൽ ഇതുവരെ വാക്‌സിൻ നൽകിയിട്ടുള്ളത്.

spot_img

Related Articles

Latest news