കോവിഡ് പോസിറ്റീവായ ഭർത്താവ് ഡ്രൈവിംഗ് പരിശീലനം നൽകി; കേസ്സെടുത്ത് പോലീസ്

വയനാട് കേണിച്ചിറ:കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അഞ്ച് ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ലോക്ഡൗൺ ലംഘിച്ച് റോഡിലിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ചു.
കേണിച്ചിറ താഴെമുണ്ട തച്ചമ്പത്ത് വൈശാഖ് (24) ആണ് കോവിഡ് നിയന്ത്രണം ലംഘിച്ചത്. ഇയാൾക്കെതിരെ കേണിച്ചിറ പോലീസ് അഞ്ച് വകുപ്പുകൾ പ്രകാരം കേസ്സെടുത്തു.
കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ആരോഗ്യവകുപ്പും പോലീസും ഇയാളെ നിരീക്ഷിച്ചു വന്നിരുന്നു. ഇതിനിടെയാണ് ഡ്രൈവിംഗ് പരിശീലനം.

spot_img

Related Articles

Latest news