രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

ഇന്നലെ 102 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 35,886 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,14,74,302 ആയി ഉയര്‍ന്നു. നിലവില്‍ 2.49 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

102 ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിനം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കോടി പത്ത് ലക്ഷം പേര്‍ രോഗമുക്തി നേടി. 1.59 ലക്ഷം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ 23,179 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ ഒന്ന് മുതലാണ് രാജ്യത്ത് പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ഇന്നലെ 2098 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. 26.92 ലക്ഷം പേര്‍ മരണമടഞ്ഞു.ഒന്‍പതുകോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

spot_img

Related Articles

Latest news