കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നറിയാം

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവില്‍ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിന് ഇടയിലാണ് യോ​ഗം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് തിരക്കിനിടയാക്കുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുക എന്നത് സര്‍ക്കാര്‍ പരി​ഗണിക്കുന്നു.
വാരാന്ത്യ ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തത്ക്കാലം തുടര്‍ന്നേക്കും.

കടകള്‍ അടച്ചിടുന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ഇന്നലെ കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരം ശക്തമാക്കാനും ഇന്നും മിഠായിത്തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് വ്യാപാരികളുടെ തീരുമാനം.

spot_img

Related Articles

Latest news