മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് വ്യാപനം പ്രാദേശികമായാണ് ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ഒരാഴ്ച 30 ശതമാനം കോവിഡ് കേസുകളാണ് വര്‍ധിച്ചത്. പുതിയ കേസുകളില്‍ മഹാരാഷ്ട്രയില്‍ നിന്നുമാത്രം 60 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പകര്‍ച്ചവ്യാധി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.
മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പോലെ കഴിഞ്ഞവര്‍ഷം അനുവര്‍ത്തിച്ച മാര്‍ഗങ്ങള്‍ തേടാവുന്നതാണ്. വാക്സിനേഷന് പരിപാടി കൂടുതല്‍ വിപുലമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അത്തരം നടപടികള്‍ സ്വീകരിക്കുമ്ബോഴും മുതിര്‍ന്നവര്‍ ഉള്‍പ്പെടെ അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.