വകഭേദം സംഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വയറസിൽനിന്നും എങ്ങനെ സ്വയം രക്ഷപ്പെടാം എന്നുള്ളതിനെ കുറിച്ചും വീടുകളിൽ നമുക്കുതന്നെ ചെയ്യാവുന്ന പ്രതിരോധ മാർഗങ്ങളെക്കുറിച്ചും തിരുവനന്തപുരം PRS ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റ് HOD യും , അക്കാദമിക് ഡയറക്ടറും , അബുദാബി ഷേക്ക് ഖലീഫ മെഡിക്കൽ സിറ്റിയിലെ സീനിയർ സ്പെഷ്യലിസ്റ്റുമായ
ഡോ: ഡാനിഷ് സലിം സംവദിക്കുന്നു.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ഒരുക്കുന്ന സംവാദം ഫേസ്ബുക്ക് ലൈവിലൂടെ ലഭ്യമാകും. മെയ് 2 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.45 മുതലാണ് പരിപാടി. സംവാദം
https://www.facebook.com/worldpravasimalayaliassociationwpma/ എന്ന പേജിലാണ് ലഭ്യമാകുക.