23 -01 -2021
മനാമ : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തിയതിനു 1000 ദിനാർ മുതൽ 2000 ദിനാർ വരെയാണ് പിഴയിട്ടത്. കൂടിയ പിഴ 15000 വരെ തെളിയിക്കപ്പെട്ടാൽ അടക്കേണ്ടി വരുമെന്ന് അധികൃതർ.
മൂന്ന് റെസ്ടാറന്റുകൾക്കും ഒരു കഫെ ഒരു സൂപ്പർ മാർക്കറ്റ് മുതലായവക്കുമാണ് പിഴയിട്ടത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ഇടകലർന്നു വ്യാപാരം നടത്തിയതിനാണ് പിഴ. ജനിതക മാറ്റം വന്ന വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ശക്തമായ മുന്കരുതലാണ് ബഹ്‌റൈൻ അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളും സ്വീകരിച്ചു പോരുന്നത്